തലപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : തലപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പാറ കിഴക്കേപ്പുറം മണക്കടവൻ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഖുബൈബ് (25) ആണ് മരിച്ചത്. 


ഇന്ന് ഉച്ചക്ക് 1.45 ന് വീട്ടിൽ ബെഡ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4 മാസം മുമ്പ് റിയാദിൽ പോയിരുന്നു. കഴിഞ്ഞ മാസം 22 ന് നാട്ടിൽ തിരിച്ചെത്തി. 


ഗൾഫിൽ ജോലി ശരിയാകാത്തതും താമസ സ്ഥലത്തുണ്ടായിരുന്ന പ്രയാസവും കാരണം മനോ വിഷമം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു.

Previous Post