വാരിയെല്ല് പൊട്ടിയ നിലയില്‍; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്‌ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാത്രി തന്നെ തിരൂരിലെ കേരങ്ങത്ത് പള്ളിയില്‍ ഖബറടക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്സേറേ എടുത്തിട്ടുണ്ട്. ഏതുതരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്, എല്ലുകളുടെ സ്ട്രെക്ച്ചറില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ തുടങ്ങിയവ അറിയുന്നതിനായാണ് പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്സ്റേ എടുത്തത്
ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട വ്യാപാരിയുടെ മരണം നെഞ്ചിനേറ്റ ആഘാതം കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.തലക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇരുമ്ബുദണ്ഡ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാവാം തലക്ക് പരിക്കേല്‍പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തിരൂര്‍ ഡിവൈ.എസ്.പി കെ.എം. ബിജു അറിയിച്ചു.
മൂന്നു കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് സര്‍ജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ അഞ്ചര മണിക്കൂര്‍ സമയമെടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. ഉച്ചക്ക് മൂന്നിന് ആരംഭിച്ച നടപടി അവസാനിക്കുമ്ബോള്‍ രാത്രി ഒമ്ബതു മണിയോടടുത്തു.
അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ത്താണ് കുടുംബത്തിന് കൈമാറിയത്. രാസപരിശോധന ഫലമടക്കം വിശദ റിപ്പോട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരൂര്‍ കോരങ്ങോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കുക.