സിദ്ദിഖ് കൊലപാതകം: മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ വ്യാപാരിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒരു സ്ത്രീയേയും പുരുഷനേയും വീഡിയോയില്‍ കാണാം. ആദ്യം പുരുഷന്‍ ട്രോളി ബാഗ് കാറില്‍ കയറ്റുന്നതുകാണാം. ഇതിന് ശേഷം ഒരു സ്ത്രീ വന്ന് കാറിന്റെ ഡിക്കി തുറന്നു കൊടുക്കുന്നതും പിന്നാലെ രണ്ടാമത്തെ ട്രോളി ബാഗ് കയറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ട്രോളി ബാഗ് കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തുകയും ട്രോളി ബാഗുകള്‍ കണ്ടെത്തുകയുമായിരുന്നു.
ഒരു ബാഗില്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. 18നും 19നും ഇടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി