സിദ്ദിഖ് കൊലപാതകം: മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം, പ്രതികൾ രക്ഷപ്പെട്ടത് ട്രെയിൻ മാർഗമെന്ന് പൊലീസ്


 മലപ്പുറം: ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്നത് മെയ് 18നും 19നും ഇടയിലെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ്. കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊല നടത്തിയ ശേഷം പ്രതികൾ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ ചെന്നൈയിൽ വച്ച് റെയിൽവെ പൊലീസ് ആണ് പിടികൂടിയത്. പ്രതികളെ ഉടനെ കേരളത്തിലെത്തിക്കും. 


അതേസമയം അട്ടപ്പാടിയിൽ നിന്ന് ലഭിച്ച പെട്ടിയിലെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് ഏഴ് ​ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി ചുരത്തിൽ പരിശോധന നടത്തിയത്. 

Next Post Previous Post