തിരൂർ കുറുമ്പത്തൂരിൽ എക്സൈസ് MDMA യും ഹാഷിഷ് ഓയിലും പിടികൂടി.
തിരൂർ: തിരൂർ കുറുമ്പത്തൂരിൽ എക്സൈസ് 250 ഗ്രാം MDMA യും 15 ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മലപ്പുറം സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെയും മയക്കുമരുന്നും കസ്റ്റഡിയിലെടുത്തത്. പ്രതി കുറുമ്പത്തൂർ മുഴങ്ങാണി സ്വദേശി മുഹമ്മദ് ഷാഫി വീടിന്റെ കിടപ്പ് മുറിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
പരിശോധനയിൽ സ്റ്റേറ്റ് എൻഫോഴ്സ്മെൻറ് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർ പ്രജോഷ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അലി. കെ എന്നിവരോടൊപ്പം മലപ്പുറം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാർ ആർ.വി, പ്രിവന്റിവ് ഓഫീസർ മിനുരാജ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ, മുഹമ്മദ് നൗഫൽ പി, റാഷിദ് എം, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിനീത,എക്‌സൈസ് ഡ്രൈവർ കെ. കെ.ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.