തിരൂർ ബി പി അങ്ങാടി പാറശ്ശേരിയിൽ കാറിൻ്റെ ഡോറിൽ തട്ടി തെറിച്ചു വീണ മെഡിക്കൽ ഷോപ്പ് ഉടമ മരണപ്പെട്ടു

 



തിരൂർ: പാറശ്ശേരിയിലെ ബസ്റ്റോപ്പിനു അടുത്തുവെച്ച് നിർത്തിയിട്ട കാറിന്റെ ഡോറിൽ ഇടിച്ച് ബൈക്കിൽ നിന്ന് തെറിച്ചു വീണ് പോറൂർ അച്ചിപ്ര മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു (54) ഞാറാഴ്ച്ച വൈകീട്ട് 6.30 യോടെയാണ് അപകടം. 


അമിത വേഗത്തിൽ വന്ന കാർ റോഡ് അരികിൽ നിർത്തി അശ്രദ്ധമായി ഡോർ തുറന്നപ്പോൾ ബൈക്ക് വന്ന് ഡോറിൽ ഇരിക്കുകയായിരുന്നു ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  


മാധ്യമം ദിനപത്രത്തിന്റെ ഏജന്റ് ആയിരുന്നു. ഇപ്പോൾ പൂക്കയിൽ ട്രാസ്‌റ് പ്ലാസകാടുത്ത് അസ്മി മെഡിക്കൽസ് നടത്തിവരികയാണ് ഭാര്യ സുബൈദ,മക്കൾ, മുഹ്സിൻ, മുർഷിദ് ഇക്ബാൽ,മുഫീദ്, മരുമക്കൾ, ഷാനിബ, അസ്ന

Next Post Previous Post