മലപ്പുറം സ്വദേശി ഉംറ തീര്‍ഥാടകന്‍ ജിദ്ദയില്‍ നിര്യാതനായി
മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. മലപ്പുറം കാവുംപടി കല്ലിങ്ങല്‍ പറമ്ബ് സ്വദേശി തേവര്‍പറമ്ബില്‍ കുഞ്ഞി മുഹമ്മദ് (കുഞ്ഞിപ്പ കാക്ക (67) ആണ് മരിച്ചത്.
ജിദ്ദ കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുന്നതിനാവശ്യമായ നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടക്കുന്നു.