മൂച്ചിക്കൽ റെയിൽവേ പാലത്തിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തിരൂർ: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം രണ്ടുപേർക്ക് പരിക്ക്. ഒഴൂർ കുറുവട്ടിശ്ശേരി സ്വദേശി കാഞ്ഞിരത്തിൽ രഞ്ജിത്ത് (27) മരണപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ തിരൂർ താനൂർ പാതയിൽ മൂച്ചിക്കൽ റെയിൽവേ പാലത്തിന് മുകളിലാണ് അപകടം നടന്നത്.
തിരൂരിൽ നിന്നും കുറുട്ടിശ്ശേരിയിലേക്ക് വഴിയാണ് അപകടം സംഭവിച്ചത്. സംഭവം നടന്നയുടൻ നാട്ടുകാരും യാത്രക്കാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കുറുട്ടിശ്ശേരി സ്വദേശി മുണ്ടത്തോട് ലത്തീഫ്, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ജിഷ്ണുവിന് തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു
സിപിഎം മുൻ ഒഴൂർ ലോക്കൽ സെക്രട്ടറി രാംദാസ് സുശീല ദമ്പതികളുടെ മകനാണ് രഞ്ജിത്ത് സഹോദരങ്ങൾ സുർജിത്ത്, ശരത് ബാബു