തിരൂര്‍ സ്വദേശിനി ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മരിച്ചു.
മക്ക: ഉംറ നിര്‍വഹിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് ബസില്‍ പോകവേ മലയാളി തീര്‍ഥാടക മരിച്ചു. മലപ്പുറം തിരൂര്‍ മംഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് എയര്‍പ്പോര്‍ട്ടിലേക്ക് പോകവേ ബസില്‍ മരിച്ചത്.
ഭര്‍ത്താവ് - മുഹമ്മദ്. ഏക മകന്‍ മുഹമ്മദ് ഷാഹിദ് യു.എ.ഇയില്‍നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്മാനിയ മസ്ജിദ് മഖ്ബറയില്‍ ഖബറടക്കി.