താനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. സുഹൃത്തിന് പരിക്ക്.
താനൂർ: പുത്തെൻതെരുവിൽ ഇന്ന് രാവിലെ 5:30 ഓടെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു ബൈക്ക് യാത്രക്കാരായ കൂമണ്ണ സ്വദേശി മരണപെട്ടു. പരിക്കേറ്റ യുവാവിനെ താനൂർ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പെരുവള്ളൂർ കൂമണ്ണ , സ്വദേശികളായ മുബശ്ശിർ, റിശാൽ എന്നിവരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നവർ. എറണാംകുളം പോയി തിരിച്ചു വരുന്നതിനിടെ ആണ് അപകടം എന്നാണ് അറിഞ്ഞത് ബാക്കി വിവരങ്ങൾ അറിഞ്ഞു വരുന്നു
മരണപ്പെട്ട കൂമണ്ണ സ്വദേശി പുറ്റിയേകാടൻ മുഹമ്മദ് റിശാൽ 23വയസ്സ്എന്ന ആളുടെ മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ.