ബൈക്ക് അപകടം; താനൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം.


തിരൂർ: ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചയോടെ തിരൂർ പഞ്ചമി സ്കൂളിന് സമീപം വെച്ചാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.


താനൂർ എളാരം കടപ്പുറം ഇലാഹിയ മദ്രസക്ക് സമീപം കുഞ്ചിത്താനകത്ത് അൻഷാദ്. (21) ആണ് മരണപ്പെട്ടത്. ഷംസു റംല ദമ്പതികളുടെ മകനാണ് മരണപ്പെട്ട അൻഷാദ്. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടക്കൽ സ്വകാരാശുപത്രിയിൽ എത്തിച്ചെങ്കിലും അൻഷാദിന്റെ ജീവിൻ രക്ഷിക്കാനായില്ല. 


കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുൺ ആശുപത്രിയിലാണ് ഫുട്ബോൾ മത്സരം കണ്ടു മടങ്ങുന്ന വഴിയാണ് അപകടത്തിൽ പെട്ടത്

Next Post Previous Post