വെന്നിയൂരിൽ ഓട്ടോ മറിഞ്ഞു വർക്ക്‌ ഷോപ്പ് ജീവനക്കാരൻ മരണപ്പെട്ടു


തിരൂരങ്ങാടി: ഗുഡ്സ് ഓട്ടോ മറിഞ്ഞ്‌ ഓട്ടോ ഗാരേജ് ഉടമ മരിച്ചു. വെന്നിയുർ പെരുമ്പുഴ സ്വദേശി മൂന്നാലുക്കൽ സിദ്ധീഖ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 നാണ് അപകടം സംഭവിച്ചത്. 


 വെന്നിയുർ മോഡേൺ ആശുപത്രിക്ക് സമീപത്തു വെച്ചാണ് അപകടം. ഗുഡ്സ് ഓട്ടോയിൽ ക്രയിൻ തട്ടി മറിയുകയായിരുന്നു എന്ന് പറയപ്പെടുന്നു. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയോടെ മരിച്ചു. 


വർഷങ്ങളായി വണ്ടി മെക്കാനിക്ക്‌ രംഗത്തുള്ളയാളാണ് സിദ്ധീഖ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ് : പാത്തുമ്മു. ഭാര്യ: റൈഹാനത്ത്, മക്കൾ : ലിസ്റ്റജബിൻ, മിസ്ന ജബിൻ, മുഹമ്മദ് ഷെസിൻ, മെസ്സ ജബിൻ

Next Post Previous Post