മുന്നിയൂരില്‍ അപകടം; ബൈക്ക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു
തിരൂരങ്ങാടി: മുന്നിയൂര്‍ പാറക്കടവില്‍ ബസ് തട്ടി ബൈക്ക് യാത്രികനായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു.പാറക്കടവ് നാലകത്ത് അബ്ദുല്‍ അസീസിന്റെ മകന്‍ മാസിന്‍ (18) ആണ് മരിച്ചത്.
മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരം മൂന്നിനാണ് അപകടം.
ബസില്‍ തട്ടി മറിഞ്ഞു വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.