ബലാത്സംഗ ശ്രമം: തിരൂര്‍ സ്വദേശി ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും പിടിയില്‍
തിരൂർ: ബലാത്സംഗ ശ്രമം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി ഇവരുടെ കാമുകന്‍ ചോറ്റാനിക്കര അയ്യന്‍കുഴി സ്വദേശി അരുണ്‍കുമാര്‍ എന്നിവരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറും സംഘവും പിടികൂടിയത്.
തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്ക് സമീപം ക്യൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റലില്‍ പെയിംഗ് ഗസ്നായി താമസിച്ചു വന്ന കോട്ടയം സ്വദേശിനിയെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 3.30 മണിക്ക് ലേഡീസ് ഹോസ്റ്റല്‍ ഉടമ ചിപ്പിയുടെ ഒത്താശയോടെ അരുണ്‍കുമാര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറുകയും ഉറങ്ങി കിടന്ന കോട്ടയം സ്വദേശിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്. പുലര്‍ച്ചെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ ഇയ്യാളെ തളളിയിട്ട ശേഷം പെണ്‍കുട്ടി ബാത്ത് റൂമില്‍ കയറി രക്ഷപെടുകയായിരുന്നു.
സംഭവം പുറത്ത് പറഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തുമെന്നും മറ്റും രണ്ടാം പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വഴങ്ങില്ലാ എന്നു മനസ്സിലായതോടെ പെണ്‍കുട്ടി 82000 രൂപ ഹോസ്റ്റലില്‍ നിന്നും മോഷ്ടിച്ചുവെന്ന് കാണിച്ച് ചിപ്പി ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.
മാര്‍ച്ച് 15 ന് ആവലാതിക്കാരി തനിക്കുണ്ടായ ദുരനുഭവത്തെ പോലീസിലറിയിക്കുകയും പോലീസ് ഈ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ ഒന്നാം പ്രതിയെ ചോറ്റാനിക്കര ഭാഗത്തു നിന്നു. രണ്ടാം പ്രതിയെ തൃപ്പൂണിത്തുറ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തില്‍ SI മാരായ എം. പ്രദീപ്, വി.ആര്‍. ദേഷ് ASI പ്രിയ, SCPO പ്രവീണ്‍ എന്നിവര്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.