തിരൂര്‍ സ്വദേശി ദര്‍സ് വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു.
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തിരൂര്‍ വെങ്ങലൂര്‍ സ്വദേശിയും കോഡൂര്‍ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദര്‍സ് വിദ്യാര്‍ത്ഥിയും ഹാഫിളുമായ ടി എം മുഹമ്മദ് ഷമീം (20) ആണ് മരിച്ചത്. കോഡൂര്‍ കോങ്കയത്തെ കടലുണ്ടി പള്ളിക്കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പുഴയില്‍ മുങ്ങിത്താഴ്ന്ന ഷമീമിനെ കരക്കെത്തിച്ച ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിയമ നടപടികള്‍ക്കു ശേഷം പോലീസ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് ഷറഫുദ്ദീന്‍. മാതാവ് ശരീഅത്ത്. സഹോദരി: ഫാത്തിമ്മസന മലപ്പുറം ഡീന്‍സ് കോളേജില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.