തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കത്തികാട്ടി അക്രമം, മദ്യം വാങ്ങാനെത്തിയയാള്‍ക്ക് നേരെ കത്തിവീശി; സിസിടിവി ദൃശ്യങ്ങള്‍


തിരൂർ: ബിവറേജസ് ഔട്ട്ലെറ്റിനുമുന്നില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ അക്രമി. തിരൂരിലാണ് സംഭവം. ലുങ്കിയുടുത്ത് ഒരു ബാ​ഗും തൂക്കിയെത്തിയ ചെറുപ്പക്കാരനാണ് കണ്ണിൽ കണ്ടവരുടെയൊക്കെ മുന്നിൽ കത്തി വീശിയത്. ഒരു മധ്യവസയ്കനെ കഴുത്തിന് പിടിക്കുന്നതും ഭിത്തിയിൽ ചേർത്തു നിർത്തി കത്തി വീശുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.


മദ്യം വാങ്ങാനെത്തിയ മറ്റൊരാള്‍ക്ക് നേരെ മദ്യലഹരിയിലായിരുന്ന അക്രമി കത്തിവീശുകയായിരുന്നു. രണ്ടുദിവസം മുന്‍പായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.


വെട്ടുകത്തിയുമായി ഔട്ട്‌ലെറ്റിന് മുന്നിലെത്തി അക്രമി മറ്റൊരാള്‍ക്ക് നേരെ പലതവണ കത്തിവീശുകയും ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ തള്ളിമാറ്റുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മാസങ്ങള്‍ക്ക് മുന്‍പും ഈ ഔട്ട്‌ലെറ്റിന് മുന്നില്‍ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. മദ്യലഹരിയിലെത്തിയ യുവാക്കളാണ് അന്ന് അക്രമം സൃഷ്ടിച്ചത്. മദ്യലഹരിയിലുള്ള സംഘര്‍ഷങ്ങളും അടിപിടികളും പ്രദേശത്ത് പതിവാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

Next Post Previous Post