തിരൂർ വെട്ടം ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തിരൂർ: നിയന്ത്രണംവിട്ട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വെട്ടം പരിയാപുരത്ത് വെച്ച് രാത്രി പത്തു മണിയോടുകൂടിയാണ് അപകടം നടന്നത്. താനാളൂർ കെപുരം പട്ടര്പറമ്പ് സ്വദേശി ആനേകുളങ്ങര നൂറുദ്ദീൻന്റെ മകൻ സൈഫുദ്ദീൻ (23) മരണപ്പെട്ടത്.
ആലിശ്ശേരിയിൽ ബന്ധുവീട്ടിൽ വന്ന് മടങ്ങുന്ന വഴി വെട്ടം പരിയാപുരത്ത് വച്ചാണ് അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ യുവാവിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് റംല സഹോദരങ്ങൾ ശിഹാബുദ്ദീൻ, സൈനുൽ ആബിദ്, സെറീന, ഉമ്മു സൽമ, ഫാത്തിമ