തിരൂരങ്ങാടിയിൽ കിണർ നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു


തിരൂരങ്ങാടി:  പന്താരങ്ങടി ചീർപ്പങ്ങൽ റൂട്ടിൽ വെഞ്ചാലി കണ്ണാടി തടത്ത് കിണർ നന്നാക്കുന്നതിനിടെ മോട്ടറിൽ നിന്നും ഷോക്കേറ്റ് യുവാവ് കിണറ്റിൽ വീണു. അപകടത്തിൽ പെട്ട ആളെ പുറത്തെടുത്തു തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. 

കാക്കഞ്ചേരി സ്വദേശി സുബൈർ (48)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11:40ഓടെ ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി യിലെ സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Next Post Previous Post