തിരൂരിൽ ബസില്‍ മോഷണത്തിനിടെ യുവതികള്‍ പിടിയില്‍
തിരൂര്‍: ബസ് യാത്രക്കാരിയുടെ പണം കവരുകയും സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് യുവതികളെ പിടികൂടി. ചൊവ്വാഴ്ച രാവിലെ തിരൂര്‍ കുറ്റൂരാണ് സംഭവം. പ്രതികളെ ബസ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്. ഇരുവരെയും തിരൂര്‍ പൊലീസിന് കൈമാറി.
അടുത്തായി സമാനമായ രണ്ട് മോഷണങ്ങള്‍ മേഖലയില്‍ നടന്നിരുന്നു. ശിവരാത്രി ദിനത്തില്‍ തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ സ്വര്‍ണ മാലയും മോഷണം പോയിരുന്നു. പിന്നാലെ വൈരങ്കോട് തീയാട്ട് ഉത്സവത്തിന് പോയി തിരൂരിലേക്ക് ബസില്‍ മടങ്ങവെ മധ്യവയസ്കയുടെ രണ്ടുപവന്‍ സ്വര്‍ണ മാല മോഷണം പോയിരുന്നു.