തിരൂരങ്ങാടി കക്കാട് ടാങ്കർ ലോറി സ്‌കൂട്ടറിൽ ഇടിച്ചു: അധ്യാപകന് ഗുരുതര പരിക്ക്
തിരൂരങ്ങാടി: തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് സ്കൂൾ അധ്യാപകന് ഗുരുതര പരിക്ക് . പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്കൂളിലെ അധ്യാപകൻ വേങ്ങര - പാക്കടപുറയ സ്വദേശി കളത്തിങ്ങൾ ഫിറോസ് ബാബുവിനാണ് പരിക്കേറ്റത്. ദേശീയപാതയിൽ കക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 8.30 ഓടെആയിരുന്നു അപകടം.
അപകടത്തിൽ ഇടതു കൈ, മുട്ടിന് മുകളിൽ നിന്ന് അറ്റനിലയിലാണ്. ഉടനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപകനെ പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടത്തിൽ ഇടതു കൈ, മുട്ടിന് മുകളിൽ നിന്ന് അറ്റനിലയിലാണ്. ഉടനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപകനെ പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.