ഹജ്ജിനുള്ള കാൽനട യാത്ര ഇന്ന് തുടരും- ശിഹാബ് ചോറ്റൂർ
കാൽനടയായി ഹജ്ജിന് പോകുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇന്ന് പുനരാരംഭിക്കും. പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ നാല് മാസത്തോളമായി ശിഹാബ് പഞ്ചാബിലെ അമൃത്സറിൽ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചു വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ അതിർത്തിയിൽനിന്ന് പാകിസ്താൻ വഴി സഞ്ചരിക്കാനുള്ള വിസ അനുവദിച്ച് കിട്ടിയതെന്ന് ശിഹാബ് ശിഹാബ് ചോറ്റൂർ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കകം തന്റെ യാത്ര പുനരാരംഭിക്കുമെന്ന് ഫേസ്ബുക്ക് ലൈവിൽ ശിഹാബ് അറിയിച്ചു.
ജൂൺ രണ്ടിനാണ് മലപ്പുറം പുത്തനത്താണി ആതവനാട് നിന്ന് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു.
തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി മക്കയിൽ എത്തി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കി.