കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

car-burnt-in-kannur-two-people-including-pregnant-woman-were-burned-to-death
കണ്ണൂര്‍: കണ്ണൂരിൽ ഓടികൊണ്ടിരിന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് തീപൊള്ളറ്റുമരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം. പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോകുന്നതിനിടെ പതിനൊന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം.

മാരുതി സുസൂക്കിയുടെ എസ്പ്രസോ കാറിനാണ് തീപിടിച്ചത്. ജില്ലാ ആശുപത്രിയിലേക്കെത്താൻ ഏതാണ്ട് നൂറുമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം. പൂർണ ഗർഭിണിയായ സ്ത്രീയും ഭർത്താവും,ഒരു കുട്ടിയടക്കം നാല് ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.

അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചു.


Next Post Previous Post