പുകയില വിരുദ്ധ ബോധവൽക്കരണ സെമിനാർ

anti-tobacco-awareness-seminar
വള്ളിക്കുന്ന്: നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ,കടലുണ്ടി നഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള MVHSS അരിയല്ലൂരിൽ പുകയില വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നെടുവ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് ജിതേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച

ചടങ്ങിന് കടലുണ്ടി നഗരം ഹെൽത്ത് ഇൻസ്പക്ടർ ഇൻ ചാർജ്ജ് എം.ജി.സജീഷ് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു പാറോൽ സെമിനാറിൽ വിഷയാവതരണം നടത്തി. പി.ആർ.ഒ/ലെയ്സൺ ഓഫീസർ ധനയൻ.കെ ആശംസകൾ അർപ്പിച്ചു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ടി. ജയശ്രീ നന്ദി പറഞ്ഞു.

Next Post Previous Post