മലയാളി വിദ്യാർഥിനി റിയാദിൽ മരണപെട്ടു

 

a-malayali-student-died-in-riyadh
റിയാദ്: രോഗബാധിതയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്.

റിയാദ് നൂറാ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയിരുന്നു ജുമാന. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ). ഇന്ന് റിയാദിൽ ഖബറടക്കും.

Next Post Previous Post