വൺവേ തെറ്റിച്ച് മന്ത്രിയുടെ യാത്ര; മമ്പുറത്ത് ഗതാഗത കുരുക്ക്

violation-of-traffic-rules-by-minister-under-police-escort
തിരൂരങ്ങാടി: പോലിസ് അകമ്പടിയോടെ വൺവേ തെറ്റിച്ച് മന്ത്രിയുടെ യാത്ര. റോഡിൽ ഗതാഗത തടസം നേരിട്ടത് കാൽ മണിക്കൂറോളം. മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം മഖാം പരിസരത്തെ വൺവേറോഡിലാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാഹനം നിയമലംഘനം നടത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് താനൂർ പോലിസിന്റെ അകമ്പടി വാഹനത്തോടപ്പം മന്ത്രി അബ്ദുറ ഹ്മാൻ വൺവേ തെറ്റിച്ചെത്തിയത്.കക്കാട് ഭാഗത്ത് നിന്നും വന്ന മന്ത്രി ബൈപാസ് റോഡിലൂടെ ചെമ്മാട്ടേക്ക് പ്രവേശിക്കാതെ വൺവേ മുന്നറിയിപ്പ് ബോർഡ് വകവയ്ക്കാതെ നിയമം തെറ്റിച്ച് മമ്പുറത്തെ ചെറിയ റോഡിലൂടെ ചെമ്മാട്ടേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു.

വൈകിട്ട് ഏറ്റവും തിരക്കേറിയ സമയമായിരുന്നു. നിരവധി സ്കൂൾ വാഹനങ്ങളും ബസുകളും മറ്റുയാത്രക്കാരും മന്ത്രിയുടെ നിയമ ലംഘനത്തിൽ വലഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും ആശുപത്രിയിലേക്ക് പോകുന്ന രോഗികളും നിരവധി വിദ്യാർഥികളും ഏറെ നേരം റോഡിൽ കുടുങ്ങി.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊതുജനം അറിഞ്ഞത്. ലംഘിച്ചവർക്കെതിരെ നടപടിസ്വീകരിക്കണമെ ന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്തീഗ് കമ്മിറ്റി തിരൂരങ്ങാടി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.

Next Post Previous Post