നിശ്ചയിച്ചു ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് വീട്ടുകാര്‍ പിന്മാറുമെന്ന് ഭയം; പ്രതിശ്രുത വരനും വധുവും ഒളിച്ചോടി

the-bridegroom-and-the-bride-eloped
കാസർകോട്: വീട്ടുകാര്‍ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് യുവാവിന്റെ ബന്ധുക്കൾ പിന്മാറുമെന്ന് മനസിലാക്കിയ പ്രതിശ്രുത വരനും വധുവും ഒളിച്ചോടി. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരിയാണ് പ്രണയത്തെ തുടര്‍ന്ന് വിവാഹം നിശ്ചയം നടത്തിയ ശേഷം, നിശ്ചയിച്ച വരനോടൊപ്പം തന്നെ ഒളിച്ചോടിയത്.

യുവാവിന്റെബന്ധുക്കൾ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് സൂചന ലഭിച്ചതോടെയാണ് കമിതാക്കള്‍ ഒളിച്ചോടിയതെന്നാണ് വിവരം. യുവതിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ പിതാവ് നീലേശ്വരം പോലീസിൽ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Next Post Previous Post