തിരൂരങ്ങാടി മമ്പുറം ബൈപാസിൽ കാർ അപകടം; ഒരാൾ മരിച്ചു
തിരൂരങ്ങാടി: മമ്പുറം ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി പാറമ്മൽ സ്വദേശി അഞ്ചുകണ്ടൻ പോക്കർ (75) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നരം നാലുമണിയോടെയായിരുന്നു അപകടം. പോക്കറിന്റെ രണ്ടുമക്കളടക്കം അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. മരുമകൾ റംല (47), മകന്റെ മരുമകൻ പതിനാറുങ്ങൽ സ്വദേശി ഹാറൂൻ (28) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.