ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു

wife-hacked-her-husband-to-death-with-an-ax-while-he-was-sleeping
തിരുവനന്തപുരം: ഭർത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രാത്രി ഉറങ്ങാൻ കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ(58) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. ഭാര്യ ലൂർദ് മേരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വാഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇരുവരും തമ്മി വഴക്ക് പതിവായിരുന്നു എന്നും അയൽവാസികൾ പറഞ്ഞു.

ശബ്ദം കേട്ട് എത്തിയപ്പോൾ ചെല്ലപ്പൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. 108-ൽ വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചെല്ലപ്പന്റെ ജീവൻ രക്ഷിക്കാനിയില്ല, അയൽവാസി പറഞ്ഞു. അതെ സമയം ലൂർദ് മേരിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി വാർഡ് മെമ്പർ പറഞ്ഞു. ഭർത്താവ് ഉറങ്ങി കിടക്കുമ്പോൾ കോടാലി കൊണ്ട് വെട്ടി കൊലപെടുത്തുക ആയിരുന്നു എന്നും, സാമ്പത്തികവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Next Post Previous Post