ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു

a-native-of-thalappara-died-in-madinah
തിരൂരങ്ങാടി: തലപ്പാറ വലിയ പറമ്പ് പള്ളിക്ക് സമീപം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് നാട്ടിലേക്ക് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കർമ്മങ്ങൾ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലെത്തിയ ഇവർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് തിരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു.

ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി. മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല)

Next Post Previous Post