ഭാര്യക്കൊപ്പം ഉംറക്ക്പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു
തിരൂരങ്ങാടി: ഭാര്യക്കൊപ്പം ഉംറതീര്ഥാടനത്തിന് പോയ മൂന്നിയൂർ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം പോയതായിരുന്നു.
ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങി. ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്ന് ഉംറ ഗ്രൂപ്പ് അമീർ പറഞ്ഞു. മയ്യിത്ത് മദീനയിൽ ഖബറടക്കും. ഭാര്യ: ആയിഷ. മക്കൾ: സുബൈർ , സജീന, സമീല, സലീന. മരുമക്കൾ : നസീർ, ആരിഫ്, സക്കീർ, റംല.