ജിദ്ദയിൽ കനത്ത മഴ: രണ്ടുപേര് ഒഴുക്കിൽപ്പെട്ടു മരിച്ചു, ജനജീവിതം താറുമാറായി

 

2-die-as-torrential-rain-disrupts-public-life-in-jeddah
ജിദ്ദ: ജിദ്ദയിൽ കനത്ത മഴ രണ്ടുപേര് ഒഴുക്കിൽപ്പെട്ടു മരിച്ചു. വ്യാഴാഴ്ച രാവിലെ 8 മണിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ തുടങ്ങിയ പേമാരി ഉച്ചയ്ക്ക് 2 വരെ നീണ്ടുന്നിന്നു. 13 വര്ഷം മുമ്പ് ജിദ്ദ നഗരത്തെ ബാധിച്ച വിനാശകരമായ വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മഴയുടെ അളവിനേക്കാൾ കൂടതൽ മഴയാണ് ഇന്ന് വര്ഷച്ചത്. ആറ് മണിക്കൂറിനുള്ളിൽ 179 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.

പ്രധാന റോഡുകളും വെള്ളത്തിൽ മുങ്ങിയതിനാൽ വിമാന, വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ചില വിമാനങ്ങൾ വൈകി. ഹറമൈൻ റെയിൽവേ, എക്സ്പ്രസ് വേയും മറ്റ് ചില പ്രധാന റോഡുകളും മണിക്കൂറുകളോളം അടച്ചു. കടകളിലും കെട്ടിടങ്ങളിലും വെള്ളം കയറി, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, ജനജീവിതം സ്തംഭിച്ചു

മഴതുടർന്ന് നാശനഷ്ടങ്ങളുണ്ടായ ജിദ്ദനഗരം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കവചിത വാഹനങ്ങൾ ഉൾപ്പടെ 960 ഓളം യന്ത്രസാമഗ്രികളും 2564 തൊഴിലാളികളെയും വിന്യസിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ജിദ്ദ മേയർ അറിയിച്ചു,

കനത്ത മഴയിൽ ജിദ്ദയിലെ ജനവാസ കേന്ദ്രങ്ങളിലെ പല പാതകളും വെള്ളത്തിനടിയിലായതിനാൽ നിരവധി വാഹനങ്ങൾ തകരാറിലായി. കനത്ത മഴയെ തുടർന്ന് ജിദ്ദയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടൽ ഉറപ്പാക്കാൻ നിരവധി ഏജൻസികളെ ഉൾപ്പെടുത്തി എമർജൻസി റൂം പ്രവർത്തനക്ഷമമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി പറഞ്ഞു.

ജിദ്ദ സിവിൽ ഡിഫൻസിൽ നിന്നുള്ള നീന്തൽ വിദഗ്ദ്ധർ വെള്ളത്തിനടിയിലായ കിംഗ് അബ്ദുല്ല തുരങ്കത്തിൽ മുങ്ങിയ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് കിഴക്കൻ ജിദ്ദയിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.

വിദേശികളും സ്വദേശികളും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. നഗരത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മേഖലകളിലേക്ക് മഴവെള്ളം ഒഴുകി വരുന്നുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

പതിമൂന്ന് വര്ഷം മുൻപ്, 2009 നവംബർ 25 ന് ജിദ്ദയെ ബാധിച്ച വിനാശകരമായ വെള്ളപ്പൊക്കത്തിൽ 122 പേർ മരിക്കുകയും 3,000 ത്തിൽ അധികം വാഹനങ്ങൾ ഒലിച്ചുപോവുകുകയും കോടികളുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.

Next Post Previous Post