പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

youth-arrested-in-pocso-case-in-parappanangadi
പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം പുറത്ത് വന്നതോടെ ഒളിവിൽ പോയ പ്രതിയെ ചെട്ടിപ്പടി കീഴ്ചറയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, പ്രതിയെ ആക്രമിച്ചെന്ന പരാതിയിൽ ഇരയുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Next Post Previous Post