കെഎസ്ആർട്ടിസിയുമായി കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു

wayanad-accident
വയനാട് പനമരത്തുണ്ടായ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈർ (42) മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പനമരം കാപ്പുംഞ്ചാലില്‍ വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരിച്ചു. മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Next Post Previous Post