വെളിമുക്ക് പാലക്കലിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

vehicle-accident
തിരൂരങ്ങാടി: മൂന്നിയൂർ- വെളിമുക്ക് പാലക്കലിൽ ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വലിയോറ ഇരുകുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ സഖാഫി (കുഞ്ഞിമോൻ 42) ഒപ്പമുണ്ടായിരുന്നദർസ് വിദ്യാർഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം.

കുഞ്ഞിമോൻ തങ്ങൾ ഇരുകുളത്തെ വീട്ടിൽ നിന്നും പുലർച്ചെ കോഴിക്കോട് ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദ് ദർസിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ഒപ്പമുണ്ടായിരുന്ന ഫായിസ് അമീനായിരുന്നു.പാലക്കലിൽവെച്ച് കാറിനെ മറികടന്നെത്തിയ പിക്കപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് ഡ്രെവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി,

Next Post Previous Post