താനൂരിൽ ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ അറസ്റ്റിൽ

three-persons-arrested-with-hashish-oil-in-tanur
താനൂർ: താനൂരിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു കിലോയിലധികം വരുന്ന ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത്. സംഭവവുായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള മുനീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ഹാഷിഷ് ഓയിൽ എവിടെ നിന്ന് എത്തിച്ചതാണ് ആരാണ് ഇടനിലക്കാർ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Next Post Previous Post