പോപ്പുലർ ഫ്രണ്ട് ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണം

 

popular-front-hartal-complete-in-tirurangadi
തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണമാണ്. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. ഏതാനും സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഒഴികെ ഒന്നും തന്നെ നിരത്തിൽ ഓടുന്നില്ല. സർക്കാർ സ്‌കൂളുകൾതുറന്ന് പ്രവർത്തിച്ചെങ്കിലും അഞ്ച് ശതമാനത്തിൽ താഴെകുട്ടികൾ മാത്രമാണ് ഹാജരായത്.വാഹന ഗതാഗതം തടസ്സപ്പെട്ടത് മൂലം ഭൂരിപക്ഷം അധ്യാപകർക്കും ഹാജരാകാൻ സാധിച്ചില്ല.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടക്കുന്ന ഹർത്താൽ മലപ്പുറം ജില്ലയിൽ പൂർണമാണ്. ജില്ലയിലെ പ്രധാന നഗരങ്ങളും പട്ടണങ്ങളും പൂർണമായി അടഞ്ഞു കിടക്കുകയാണ്. പെരിന്തൽമണ്ണയിൽ ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. ചരക്ക് ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും കല്ലേറ് ഉണ്ടായി. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.

Next Post Previous Post