മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പി.പി.എ കരീം അന്തരിച്ചു

ppa-kareem-passed-away
കല്‍പറ്റ: മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു.

മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, ചന്ദ്രിക ഗവേണിംദ് ബോഡി അംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട് പഞ്ചായത്ത് ഗ്രാമപ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കള്‍: നൗഫല്‍, പരേതയായ ഫൗസിയ, സലീന, റഹ്മത്ത്, ഷമീന, ഷംസുദ്ദീന്‍.

Next Post Previous Post