മൊബൈൽ ഫോൺ മോഷണം; തിരൂരങ്ങാടി സ്വദേശിപിടിയിൽ

mobile-phone-theft
താനൂർ: മലപ്പുറം ജില്ലക്കകത്തും പുറത്തുമായി നിരവധി മൊബൈൽ മോഷണ കേസിൽ പ്രതിയായ യുവാവിനെ താനൂർ പോലീസ് പിടികൂടി. തീരൂരങ്ങാടി കൊളക്കാടൻ ഹൌസ് ബിയാസ് ഫാറൂഖ് (37) ആണ് പിടിലായത്. താനൂർ ഡി വൈ എസ് പി മൂസ്സ വള്ളിക്കാടന്റെ നിർദേശപ്രകാരം താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്, സി പി ഒമാരായ സുജിത്, കൃഷ്ണ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒഴൂർ കുറുവട്ടശ്ശേരി സച്ചൂസ് റെഡിമെയ്ഡ് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം ബിയാസ് മൊബൈൽ മോഷ്ടിച്ചത്. മൂന്ന് വയസുള്ള കുട്ടിക്ക് പാകമായ ഉടുപ്പ് ആവശ്യപ്പെട്ടു ഷോപ്പിൽ വന്ന ഇയാൾക്ക് ജീവനക്കാരി അത് എടുത്തുകൊടുക്കാൻ ശ്രമിക്കുന്ന സമയം മൊബൈൽ ഫോൺ കവർന്ന് ഉടുപ്പ് വേണ്ട എന്ന് പറഞ്ഞു സ്ഥലം വിട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സമാന രീതിയിൽ പല സ്ഥലങ്ങളിലും അടുത്ത ദിവസങ്ങളിൽ മൊബൈൽ മോഷണം പോയതായി പരാതി ലഭിച്ചിരുന്നു വെന്ന് പോലീസ് പറഞ്ഞു. കളവു നടത്തുന്നയാൾ ഓട്ടോറിക്ഷയിലാണ് വരുന്നെതെന്ന് മനസ്സിലാക്കിയ പോലീസ്,തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാത്തിനും പിന്നിൽ സ്ഥിരം മൊബൈൽ ഫോൺ മോഷ്ടാവായ ബിയാസ് ഫാറൂഖാണെന്ന് കണ്ടെത്തി പിടികൂടിയത്.

പ്രതിയുടെ പക്കൽ നിന്നും വിവിധ ഇടങ്ങളിൽ നിന്നും മോഷ്ടിച്ച വിത്യസ്ത കമ്പനികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രതി കഴിഞ്ഞ ജനുവരിയിൽ താനൂർ ബ്ലോക്ക് ജംഗ്ഷനിലുള്ള കടയിൽ നിന്നും താനാളൂർ, മീനടത്തൂർ എന്നിവിടങ്ങളിൽ നിന്നും സമാന രീതിയിൽ മോഷണം നടത്തിയതിന് ഇയാളെ താനൂർ പൊലീസ് പിടികൂടികയും 15 മൊബൈൽ ഫോണുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ജില്ലക്കകത്തും പുറത്തുമായി ഇയാൾക്കെതിരെ 42 മോഷണ കേസുകൾ നിലവിലുണ്ട്.

Next Post Previous Post