ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

housewife-died-of-burns-under-mysterious-circumstances
വയനാട് തരുവണയിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദ (50) ആണ് മരിച്ചത്. രണ്ടുമാസം മുൻപാണ് മുഫീദക്ക് പൊള്ളലേറ്റത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഫീദയെ ചികിത്സയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ ഒരാഴ്ചമുമ്പ് വീട്ടിലെത്തിച്ചിരുന്നു. വീട്ടിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച ഉച്ചക്കാണ് മരിച്ചത്.

മുഫീദക്ക് പൊള്ളലേറ്റദിവസം മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കള്‍ സംഭവ ദിവസം ഇവർ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. എന്നാൽ, മുഫീദ ആർക്കെതിരേയും മൊഴി നൽകാത്തതിനാൽ ആരുടെപേരിലും പോലീസ് കേസെടുത്തിരുന്നില്ല. മുഫീദയുടെ മരണശേഷം ആദ്യ ഭര്‍ത്താവിലെ മക്കള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ നൽകിയ പരാതിയെത്തുടർന്ന് വെള്ളമുണ്ട പോലീസ് അന്വേഷണം തുടങ്ങി. എസ്.ഐ. കെ.എ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മക്കൾ: സമീറ, ഷഫ്‌നാസ്, സാദിഖ്, സലാം. മരുമകൻ: ഷൗക്കത്ത് മൂലയിൽ.

Next Post Previous Post