ദീർഘ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി നഗരസഭയിൽ സെക്രട്ടറിയായി

he-became-a-secretary-in-tirurangadi-municipality
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ സെക്രട്ടറിയെ നിയമിച്ചു. ദീർഘ നാളത്തെ മുറവിളിക്കൊടുവിലാണ് ഒരു വർഷത്തിലധികമായി ഒഴിഞ്ഞു കിടന്നിരുന്ന സെക്രട്ടറി തസ്തികയിലേക്ക് അളെ നിയമിച്ചത്. നഗരസഭയിൽ സെക്രട്ടറി സ്ഥാനത്ത് ആളില്ലാത്തത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും സംഘടനകളും സർക്കാരിന് നിവേദനം നൽകിയിരുന്നു.

 ഒരു വർഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഒഴിഞ്ഞുകിടന്ന സെക്രട്ടറിസ്ഥാനത്തേക്ക് ആളെ നിയമിച്ചത്. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നത് അസിസ്റ്റൻറ് എൻജിനീയറായിരുന്നു.

Next Post Previous Post