തോട് മണ്ണിട്ട് നികത്തൽ: ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

filling-the-trench-with-soil-official-team-visited-the-site
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തിയിൽ ഭൂമാഫിയ മണ്ണിട്ട് നികത്തുന്ന തോട് തിരൂരങ്ങാടി തഹസൽദാർ പി .ഒ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പ്രദേശത്തെ വെള്ളം ഒഴുകി പോകാനുള്ള ഏക മാർഗമായ തോട്ടു പുറം തോടാണ് ഇപ്പോൾ മണ്ണിട്ട് നികത്തപ്പെടുന്നത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ നടപടികളെടുക്കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

നന്നമ്പ്ര പഞ്ചായത്തിലെ ഏറ്റവും താഴ്ന്നപ്രദേശങ്ങളിലൊന്നാണ് കാളംതിരുത്തി. പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ നിന്നും ജലക്ഷാമത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച തോടാണിത്. ഇതാണ് ഭൂമാഫിയ മണ്ണിട്ട് നികത്തുന്നത്. ഇതിനോടകം അര കിലോമീറ്ററോളം തോട് നികത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സന്ദർശനത്തിന് ശേഷവും അവിടെ മണ്ണിടൽ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. മണ്ണ് തട്ടിയത് അനധികൃതമാണെന്നും തുടർ നടപടിക്കായി തിരൂർ ആർ.ഡി ഓക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടന്നും റവന്യൂ അധികൃതർ അറിയിച്ചു. സന്ദർശനത്തിൽ ലാൻഡ് റവന്യൂതഹസിൽദാർ എൻ.മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർ സുധീഷ്, നന്നമ്പ്ര വില്ലേജ് ഓഫിസർ ശ്രീജ എന്നിവരുമുണ്ടായിരുന്നു.

Next Post Previous Post