മലപ്പുറത്ത് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസ്; നാല് പേർ അറസ്റ്റിൽ

a-case-where-a-girl-was-gang-raped-in-malappuram
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാന പെൺകുട്ടിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതോടി മജീദ്(52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് അഷറഫ് കെ പി(42), പൂക്കോട്ടൂരിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 10ന് ആയിരുന്നു സംഭവം. രാത്രി 11 മണിയോടെ പെൺകുട്ടിയെ ബലമായി കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കര യിലുള്ള വാടക റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മലപ്പുറം ഡി.വൈ.എസ്.പി അബ്ദുൽ ബശീർ, വേലായുധൻ, ജസീർ കെ കെ, ദ്വിതീഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Next Post Previous Post