പേ വിഷബാധക്കുള്ള പ്രതിരോധ വാക്സിൻ ഇനി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

anti-rabies-serum-from-now-on-in-tgi-taluk-hospital-as-well
തിരൂരങ്ങാടി: പേ വിഷബാധ പ്രതിരോധിക്കാനുള്ള ആന്റി റാബിസ് സിറം ഇനി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ലഭ്യമാകും. സാധാരണ നിലയിൽ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന വാക്സിനാണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭിച്ചു തുടങ്ങുക.

രണ്ടാഴ്ച്ച മുമ്പ് കക്കാട് വെച്ച് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് മരുന്ന് സ്റ്റോക്കില്ലാത്ത വിവരം കൂടെയുണ്ടായിരുന്ന തിരൂരങ്ങാടി നഗരസഭാ വികസന ചെയർമാനെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ഡി എം ഒ യെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയും താലൂക്ക് ആശുപത്രിയിലും മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

Next Post Previous Post