17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

a-young-man-was-arrested-in-the-case-of-molesting-a-17-year-old-girl
തേഞ്ഞിപ്പലം: പ്ലസ്‌ടു വിദ്യാർഥിനിയായ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. തിരൂർ സ്വദേശി കുറുക്കോളി മുഹമ്മദ് സുഹൈലിനെ (22) തേഞ്ഞിപ്പലം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പൂർവ വിദ്യാർഥിയായ സുഹൈലുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇരുവരും സുഹൃത്തിന്റെ വിവാഹത്തിന് പോയി മടങ്ങി വരവേ ആളൊഴിഞ്ഞ പറമ്പിൽ പോയി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മൂന്ന് മാസം ഗർഭിണിയാണ് പെൺകുട്ടി.

പ്രായ പൂർത്തിയാകുന്നതോടെ യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്താൻ കുടംബം തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഐ.സി.ഡി.എസ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് പോലിസിൽ പരാതിനൽകുകയായിരുന്നു.

Next Post Previous Post