ചെമ്മാട് യുവാവ് തൂങ്ങി മരിച്ച നിലയിൽ

a-young-chemmad-hanged-to-death
തിരൂരങ്ങാടി ചെമ്മാട് യുവാവ് തൂങ്ങി മരിച്ച നിലയിൽ. തൃശ്ശൂർ ചേലക്കര സ്വദേശി പുത്തംപറമ്പിൽ റാഫി (45) ( മന്ത് റാഫി ) എന്ന ആളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ചെമ്മാട് ടൗണിലെ ലോഡ്ജിലാണ് മരിച്ചനിലയിൽ കണ്ടത്. ചെമ്മാട് മെയിൻ റോഡിലുള്ള റോയൽ പ്ലാസ (ഇറപരമ്പൻ) യിലാണ് സംഭവം.

മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റും. വർഷങ്ങളായി കക്കാട് തിരൂരങ്ങാടി പ്രദേശങ്ങളിലാണ് ഇയാളുടെതാമസം. ഇപ്പോൾ തിരൂരങ്ങാടി ടൗൺ പള്ളിയുടെ അടുത്താണ് താമസം.

Next Post Previous Post