കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർഥി മരിച്ചു
കോഡൂർ: (മലപ്പുറം) കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർഥി മരിച്ചു. മുണ്ടക്കോട് സ്വദേശി തറയിൽ മജീദിന്റെ മകൻ ജംഷീദ് (18) ആണ് മരിച്ചത്. ചെറുകുളമ്പ് ഐ.കെ.ടി. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ദിവസം കടലുണ്ടിപ്പുഴയിലെ ചോലക്കൽ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവിൽ കൂട്ടുകാരോടപ്പം കുളിക്കാൻ ഇറങ്ങിയ ജംഷിദ് ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.