മകളുടെ പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് വൈദികനെ മർദിച്ചു

a-priest-was-beaten-for-allegedly-aiding-his-daughters-love-marriage
തൃശൂര്‍: കുന്നംകുളത്ത് പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് വൈദികനെ മർദിച്ചു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബിക്ക് നേരെയാണ് കയ്യേറ്റം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളാണ് ഫാ. ജോബിയെ മര്‍ദിച്ചത്.

ഞായറാഴ്ച ഉച്ചയോടെ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ വികാരിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് തലയിലും പുറത്തും പരിക്കേറ്റിട്ടുണ്ട്.

കുറച്ചുദിവസം മുമ്പാണ് വില്‍സന്റെ മകളുടെ വിവാഹം ഫാ. ജോബിയുടെ കാര്‍മികത്വത്തില്‍ പള്ളിയില്‍ വച്ച് നടന്നത്. എന്നാല്‍ വിവാഹത്തില്‍പെൺകുട്ടിയുടെ പിതാവിന് താല്‍പര്യമുണ്ടായിരുന്നില്ല. പോലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Next Post Previous Post