ബസിൽ 17 കാരിക്കുനേരെ ലൈംഗികാതിക്രമണം; പോലീസുകാരൻ അറസ്റ്റിൽ

17-year-old-girl-sexually-assaulted-on-bus-policeman-arrested
തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ്സില്‍ പതിനേഴ് കാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെ (40 യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്.

സീറ്റിലിരിക്കുകയായിരുന്ന രതീഷ് നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ അമർത്തിപിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി പരസ്യമായി പ്രതികരിച്ചു. ബഹളവുമായതോടെ യാത്രക്കാർ സംഭവത്തിൽ ഇടപെട്ടു പോലീസിൽ അറിയിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായത്.

Also Read: ഭാര്യയുടെ മകനെ പീഡിപ്പിച്ചു: പ്രതിയെ റിമാൻഡ് ചെയ്തു

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെ തൃശൂര്‍ പോക്സോ കോടതി റിമാൻഡ് ചെയ്തു.

Next Post Previous Post