Type Here to Get Search Results !

കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും കാമുകനും അറസ്റ്റില്‍

women-eloped-with-friend-leaving-two-year-old-beby
പാലക്കാട്: കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയെയും കാമുകനെയും അറസ്റ്റുചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പാലക്കാട് ടൗൺ സൗത്ത് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാർഡ് എടുക്കാനെന്ന് പറഞ്ഞുപോയ സഫ്ന വീട്ടിൽ തിരികെ എത്തിയിരുന്നില്ല.

തുടർന്ന് സഫ്നയുടെ സഹോദരന്റെ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. അന്ന് രാത്രിതന്നെ ഇവരെ കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്നും പിടികൂടുകയായിരുന്നു. സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ചാണ് സഫ്‌ന കാമുകനായ തൗഫീഖിനൊപ്പം പോയത്.

എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ ശ്യാം, എഎസ്ഐ സജിതകുമാരി, സീനിയർ സിപിഒ എം സുനിൽ, സിപിഒ രാജു എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.

Top Post Ad

Whatsaap