Type Here to Get Search Results !

തിരൂരിൽ മദ്യപിച്ച് അക്രമം നടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

 

two-people-were-arrested-for-drunken-violence-in-tirur
മലപ്പുറം: തീരുരിൽ മദ്യപിച്ച് അക്രമം നടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം മദ്യപിച്ച് ബിവറേജ് ഷോപ്പിനു മുന്നില്‍ അക്രമം നടത്തിയ മൂന്നു പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പറവണ്ണ സ്വദേശികളായ കമ്മാക്കാന്റെ പുരക്കൽ യൂസഫ്(34), കാഞ്ഞിരക്കുറ്റി സ്വദേശിയായ വടക്കേകരണം വളപ്പിൽ നിസാഫ് (34) എന്നിവരാണ് അറസ്റ്റിലായത്. എസ് ഐ കറുത്തേടത്ത് ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരൂർ ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തിയവർക്ക് നേരെയും സമീപത്തെ കടയും തിരൂരിലെ പ്രാദേശിക ചാനല്‍ ക്യാമറാമാനെയും ആക്രമിച്ചത്. അക്രമങ്ങളുടെ സി.സി.ടീവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ട്.

Top Post Ad

Whatsaap